ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി
Jan 11, 2026 03:49 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലിൽ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് ഇന്നലെ തന്ത്രിയുടെ വീട്ടിൽ നടന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകൾ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്.ഐ.ടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്.

തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വസ്തു ഇടപാടുകളുടെ വിവരങ്ങളും തേടി. വീട്ടിലെ സ്വർണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികൾ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ.





Sabarimalacase

Next TV

Related Stories
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

Feb 6, 2026 11:44 AM

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല:...

Read More >>
പടവുകള്‍; അപേക്ഷ ക്ഷണിച്ചു

Feb 6, 2026 11:21 AM

പടവുകള്‍; അപേക്ഷ ക്ഷണിച്ചു

പടവുകള്‍; അപേക്ഷ...

Read More >>
എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

Feb 6, 2026 11:00 AM

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച്...

Read More >>
കാറിടിച്ച് നിർത്താതെ പോയ കേസ്:  നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.

Feb 6, 2026 10:35 AM

കാറിടിച്ച് നിർത്താതെ പോയ കേസ്: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.

കാറിടിച്ച് നിർത്താതെ പോയ കേസ്: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ....

Read More >>
യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

Feb 6, 2026 10:23 AM

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി...

Read More >>
ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

Feb 6, 2026 10:19 AM

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ്...

Read More >>
Top Stories