പ്രതീക്ഷകള്‍ ബാക്കിയാക്കി ദുര്‍ഗ കാമി മടങ്ങി; സംസ്കാരം ഇന്ന് കൊച്ചിയില്‍

പ്രതീക്ഷകള്‍ ബാക്കിയാക്കി ദുര്‍ഗ കാമി മടങ്ങി; സംസ്കാരം ഇന്ന് കൊച്ചിയില്‍
Jan 23, 2026 10:57 AM | By sukanya

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ മരിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരി ദുർഗ കാമി മരിച്ചത്.ഇന്ന് ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും.12 മണിക്ക് കളമശേരി സഭ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

കഴിഞ്ഞമാസം ഇരുപത്തിരണ്ടാം തീയതി ആണ് നേപ്പാൾ സ്വദേശിയായ ദുർഗകാമിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. പുതുചരിത്രം കുറിച്ചു കൊണ്ടായിരുന്നു ആ ദിനം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് ദുർഗകാമിയുടെ തിരിച്ചുവരവ് കണ്ടത്.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടുകൂടിയാണ് ദുർഗകാമിയുടെ ആരോഗ്യനില മോശമായത്. മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗാമിക്ക് നൽകിയത്. ആരോഗ്യ മന്ത്രിയടക്കം ആശുപത്രിയിൽ എത്തി ദുർഗകാമിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.

ഒരു വർഷത്തോളം ജനറൽ ആശുപത്രിയിൽ ആയിരുന്നു ദുർഗകാമിയുടെ ചികിത്സ. തുടർന്നായിരുന്നു ശസ്ത്രക്രിയയും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ ആയിരുന്നു ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഏറെ പ്രതീക്ഷയോടെയാണ് കുടുംബവും കാത്തിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ പ്രതീക്ഷകൾ ഇല്ലാതാക്കി ദുർഗ കാമി മടങ്ങി.

Kochi

Next TV

Related Stories
പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ചനിലയില്‍:  കൊലപാതകമെന്ന് സംശയം

Feb 5, 2026 08:50 AM

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ചനിലയില്‍: കൊലപാതകമെന്ന് സംശയം

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ചനിലയില്‍: കൊലപാതകമെന്ന്...

Read More >>
ദീപക് ജീവനൊടുക്കിയ കേസ്:  പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.

Feb 5, 2026 08:46 AM

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.

ദീപക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
വൈദ്യുതി മുടങ്ങും

Feb 5, 2026 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി.

Feb 5, 2026 05:41 AM

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി.

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി....

Read More >>
കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

Feb 5, 2026 05:36 AM

കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ. രാഗേഷിന് യാത്രയയപ്പ്...

Read More >>
എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം

Feb 5, 2026 05:30 AM

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച...

Read More >>
News Roundup






GCC News