തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
Jan 24, 2026 06:54 AM | By sukanya

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ. കേസിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ‌ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു.

കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു സാൽവദോർ സാർലി പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിന്‍റെ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടത്. ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആൻ്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചത്.

സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വ‍ർഷം ശിക്ഷിച്ചത്. മറ്റ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്ന് വ‍ർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും, കള്ളത്തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ട് വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാൽ ശിക്ഷാ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.












Antonyraju

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 5, 2026 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി.

Feb 5, 2026 05:41 AM

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി.

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി....

Read More >>
കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

Feb 5, 2026 05:36 AM

കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ. രാഗേഷിന് യാത്രയയപ്പ്...

Read More >>
എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം

Feb 5, 2026 05:30 AM

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച...

Read More >>
ഓവര്‍സിയര്‍ നിയമനം

Feb 5, 2026 05:25 AM

ഓവര്‍സിയര്‍ നിയമനം

ഓവര്‍സിയര്‍...

Read More >>
  ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

Feb 4, 2026 10:49 PM

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും ...

Read More >>
GCC News