‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ

‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ
Jan 27, 2026 02:14 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസത്തിന്റെ മറവിൽ പ്രതികൾ രക്ഷപ്പെടുന്നുവെന്ന് കെ മുരളീധരൻ. നാലുദിവസം കൂടി കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. പിന്നാലെ പത്മകുമാറും വാസവും പുറത്തിറങ്ങും. പിന്നെ എന്ത് അന്വേഷണം ?.സർക്കാരിൻറെ പ്രീപെയ്ഡ് ചാനലുകൾ ചില വാർത്തകളുമായി ഈ ദിവസങ്ങളിൽ രംഗത്തിറങ്ങും. ഇന്നയാൾ ഇന്നയാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം പുറത്തുവരും. കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞത് ഫോട്ടോ കാണുന്നതിനു മുമ്പെന്നും മുരളീധരൻ വ്യക്തമാക്കി.ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ മന്ത്രിയുടെ ആവശ്യം എന്തിന്. ദേവസ്വം ബോർഡിന് സ്വതന്ത്ര അധികാരം ഉണ്ടെങ്കിലും മന്ത്രിയുടെ മേൽനോട്ടം വേണ്ടേ?. ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും കൂട്ടുനിന്നുവെങ്കിൽ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. കടകംപള്ളിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു ചാർജ് ഷീറ്റ് നൽകണം.

യുഡിഎഫിന്റെ കാലത്ത് പോറ്റി കീഴ്ശാന്തിയായി കയറി,എൽഡിഎഫിന്റെ കാലത്ത് സ്വർണ്ണം കക്കാൻ കയറി. ഹിന്ദു മതത്തിന് നിയമങ്ങളും വിശ്വാസങ്ങളുമുണ്ട്. ചാനലുകാർ അല്ല നിയമം ഉണ്ടാക്കേണ്ടത്. വാജി വാഹനം തന്ത്രിക്ക് കൊടുത്തത് ആചാര പ്രകാരം. തന്ത്രിയുടെ വീട്ടിൽ ആയതുകൊണ്ട് പൂജാമുറിയിൽ ഇരുന്നു, അല്ലെങ്കിൽ പോറ്റി അടിച്ചോണ്ട് പോയേനെ. ഇതും സ്വർണ കൊള്ളയും തമ്മിൽ എന്ത് ബന്ധമെന്നും മുരളീധരൻ ചോദിച്ചു.പിണറായി വിജയൻ മൂന്നേ മൂന്ന് മാസം മാത്രമാണ് ആ കസേരയിൽ കഴിയുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സ്വർണം കട്ടവരെ അകത്തിടും..കേന്ദ്രത്തിന്റെ ഇഡിയും കേരളത്തിൻറെ കേഡിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചാൽ നടക്കില്ല മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ട്. പറയുന്നതും ചെയ്യുന്നതും തമ്മിൽ ബന്ധമില്ല. SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Kmuraleedaran

Next TV

Related Stories
  ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

Feb 4, 2026 10:49 PM

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും ...

Read More >>
ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു

Feb 4, 2026 07:36 PM

ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു

ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു...

Read More >>
ആടിയ നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍

Feb 4, 2026 07:07 PM

ആടിയ നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍

ആടിയ നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ...

Read More >>
ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

Feb 4, 2026 05:48 PM

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ്...

Read More >>
ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

Feb 4, 2026 05:06 PM

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ...

Read More >>
സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

Feb 4, 2026 03:10 PM

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ്...

Read More >>
Top Stories

GCC News