റോഡിലേക്ക് ഓടിയ കുട്ടിക്ക് മുന്നിൽ ബസ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡിലേക്ക് ഓടിയ കുട്ടിക്ക് മുന്നിൽ ബസ്:  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Feb 2, 2026 12:21 PM | By sukanya

കോഴിക്കോട്: ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് കൊടിയത്തൂരിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം നടന്നത്.

സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാൻ കാരണമായത്. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിന്‍റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്.

കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അൽപ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ബസിന്‍റെ പിൻചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച് ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നൽകുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടമുണ്ടായതെന്നുമാണ് വിവരം.

Kozhikod

Next TV

Related Stories
ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും

Feb 4, 2026 11:07 AM

ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ ലഭിച്ചേക്കും

ഇന്ന് അഞ്ച് ജില്ലകൾക്ക് മഴ...

Read More >>
മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

Feb 4, 2026 09:40 AM

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും

മാഹി മീൻപിടിത്ത തുറമുഖം പൂർത്തിയാക്കുന്നതിനുള്ള പ്രവൃത്തി പുനരാരംഭിക്കും...

Read More >>
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

Feb 4, 2026 09:19 AM

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണന: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച്...

Read More >>
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

Feb 4, 2026 09:11 AM

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന് കൊടിയേറ്റി

പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തിന്...

Read More >>
ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

Feb 4, 2026 08:53 AM

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച തുടങ്ങും

ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വെള്ളിയാഴ്ച...

Read More >>
തൃശൂരിൽ കാട്ടാന ആക്രമണം:  യുവാവ് കൊല്ലപ്പെട്ടു

Feb 4, 2026 07:22 AM

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവ്...

Read More >>
Top Stories

News Roundup