വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം: പ്രതി അറസ്റ്റിൽ

വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം: പ്രതി അറസ്റ്റിൽ
Feb 11, 2026 11:32 AM | By sukanya

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രോടെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ സ്‌കൂട്ടറിൽ ഒരാൾ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Mananthavadi

Next TV

Related Stories
‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

Feb 11, 2026 02:01 PM

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

‘പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’;...

Read More >>
ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം

Feb 11, 2026 01:13 PM

ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം

ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക്...

Read More >>
കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി നശിച്ചു

Feb 11, 2026 12:52 PM

കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി നശിച്ചു

കണ്ണൂർ കുറ്റിക്കകത്ത് വൻതീപ്പിടുത്തം: ഗോഡൗൺ കത്തി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് ജാമ്യം

Feb 11, 2026 12:01 PM

ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന്...

Read More >>
ആഗോള അയ്യപ്പ സംഗമം:  എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ

Feb 11, 2026 11:50 AM

ആഗോള അയ്യപ്പ സംഗമം: എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ

ആഗോള അയ്യപ്പ സംഗമം: എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന...

Read More >>
സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്

Feb 11, 2026 11:40 AM

സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്

സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ...

Read More >>
Top Stories