പേരാവൂർ: ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ്ങിനിടമില്ല പ്രശ്നത്തിന് പരിഹാരമായി പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു. ടൗൺ ജുമാ മസ്ജിദ് കമ്മറ്റിയുമായി സഹകരിച്ചാണ് മസ്‌ജിദിൻ്റെ സ്ഥലത്ത് പേ പാർക്കിങ്ങ് തുടങ്ങിയത്. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് പുതിയ ഭരണസമിതി സഫലീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബേബി സോജ,കെ.അംബുജാക്ഷൻ, കെ.കെ.രാമചന്ദ്രൻ, പി.വി.ദിനേശ്ബാബു, കെ.സി.സനിൽ കുമാർ, പ്രജിത്ത് ചാലാറത്ത്, ബി.കെ.സക്കരിയ, ജയചന്ദ്രബോസ്, എ.കെ.ഇബ്രാഹിം, ഷമീർ മുരിങ്ങോടി, വി.കെ.സാദിഖ്, എൻ.രാജേഷ്, സതീശൻ, ബഷീർ കായക്കൂൽ എന്നിവർ സംസാരിച്ചു. ടൗണിൽ രണ്ടിടങ്ങളിൽ കൂടി പേ പാർക്കിങ്ങ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Peravoor

_(17).jpeg)

.jpeg)
.jpeg)


_(17).jpeg)


.jpeg)
.jpeg)


.jpeg)
.jpeg)
.png)




















