മുഴക്കുന്ന് : അഡ്വ:സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണിയാണി - ചേന്തോട് റോഡ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ്, വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു, ഒ.ഹംസ, എം.സി. ബിജി നു തുടങ്ങിയവർ സംസാരിച്ചു
Road inaugurated in Muzhakunnu






































