കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
Feb 26, 2026 01:40 PM | By Remya Raveendran

കണ്ണൂർ :  മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. രണ്ട് ടേം നിബന്ധന ചൂണ്ടിക്കാട്ടിയാണ് മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെയും തലശ്ശേരിയിലെ യുവ മുഖവുമായ ഷംസീറിനെയും വെട്ടിയത്. എം.വി. നികേഷ് കുമാറിൻെറ പേര് ജില്ലയിൽ നിന്നുളള പട്ടികയിലില്ല.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻെറ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥി പട്ടിക ചർച്ചയായത്. ധൻരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനന് വരെ വീണ്ടും ടിക്കറ്റ് നൽകാൻ പച്ചക്കൊടി വീശിയപ്പോൾ ജനകീയ നേതാവ് കെ.കെ.ശൈലജയെ ഒഴിവാക്കിയത് ശ്രദ്ധേയമായി. എന്നാൽ മറ്റു ജില്ലകളിലെല്ലാം രണ്ട്ടേം പിന്നിട്ടവരെ വീണ്ടും മത്സരിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ രണ്ട് തവണ പിന്നിട്ട 3 പേരെ വീണ്ടും മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻെറ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. ശൈലജയുടെയും ഷംസീറിൻെറയും കാര്യത്തിൽ സംസ്ഥാന സമിതിയിലാകും അന്തിമ തീരുമാനം എടുക്കുക . മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പി പുരുഷോത്തമൻ എന്നിവരാണ് പരിഗണനയിലുളളത്. തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ മത്സരിച്ചേക്കും. അഴീക്കോട്‌ കെ വി സുമേഷും , കല്യാശ്ശേരി എം.വിജിനും വീണ്ടും മത്സരിക്കും.സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ ഇക്കുറി മത്സരിക്കില്ല. ഗോവിന്ദൻെറ മണ്ഡലമായ തളിപ്പറമ്പിൽ വനിതാ സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നത്. എൻ.സുകന്യ, പി.കെ.ശ്യാമള എന്നിവരുടെ പേരുകളാണ് പട്ടികയിൽ സജീവമായിട്ടുളളത്.

അതേസമയം, മാധ്യമ പ്രവർത്തകനായിരുന്ന എം.വി.നികേഷ് കുമാറിൻെറ പേര് കണ്ണൂരിൽ നിന്നുളള പട്ടികയിൽ ഇല്ലാത്തതും ശ്രദ്ധേയമാണ്. കാസർകോട് ജില്ലയിലെ ഉദുമയിൽ സി.എച്ച് കുഞ്ഞമ്പുവിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം. ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ പ്രതിനിധീകരിച്ചിരുന്ന തൃക്കരിപ്പൂരിൽ വിപിപി മുസ്തഫയെ മത്സരിപ്പിക്കും. മഞ്ചേശ്വരത്തെ സ്ഥാനാർഥി ആരാണെന്നതിൽ തീരുമാനമായില്ല.

Cpimkannur

Next TV

Related Stories
‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

Feb 26, 2026 01:10 PM

‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

‘കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം...

Read More >>
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

Feb 26, 2026 12:58 PM

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ്...

Read More >>
‘വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി, പത്മഭൂഷൺ നൽകരുത്’; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന

Feb 26, 2026 12:52 PM

‘വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി, പത്മഭൂഷൺ നൽകരുത്’; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന

‘വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി, പത്മഭൂഷൺ നൽകരുത്’; ഹൈക്കോടതിയിൽ ഹർജി നൽകി...

Read More >>
തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന് സാധ്യത

Feb 26, 2026 12:50 PM

തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന് സാധ്യത

തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം എന്‍ സുകന്യ മത്സരിച്ചേക്കും; മട്ടന്നൂരില്‍ വി കെ സനോജിന്...

Read More >>
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

Feb 26, 2026 12:21 PM

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി...

Read More >>
ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Feb 26, 2026 12:19 PM

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം...

Read More >>
Top Stories

News Roundup