പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
Feb 28, 2026 03:53 PM | By Remya Raveendran

ഡൽഹി:    രാജ്യത്തെ ലക്ഷ്യമിട്ടുള്ള എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം. സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാൻ ആക്രമണം യുഎഇ സ്ഥിരീകരിച്ചു. നിരവധി മിസൈലുകൾ നിഷ്പ്രഭമാക്കിയതായി യുഎഇ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയക്ക് പ്രഥമപരിഗണനയെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പൗരന്മാർക്ക് നിർദേശം നൽകി.ഖത്തറിലെ ഇന്ത്യക്കാർക്ക് ജാഗ്രത്ത നിർദേശവുമായി ദോഹയിലെ ഇന്ത്യൻ എംബസി. സൈനിക കേന്ദ്രങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ദോഹയിലെ ഇന്ത്യൻ എംബസി നൽകി. ഇതിനിടെ മിഡിൽ ഈസ്റ്റിലേക്ക് ഉള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. അബുദാബി, യുഎഇ (AUH), ദമ്മാം, സൗദി അറേബ്യ (DMM), ദോഹ, ഖത്തർ (DOH), ദുബായ്, യുഎഇ (DXB), ജിദ്ദ, സൗദി അറേബ്യ (JED), മസ്കറ്റ്, ഒമാൻ (MCT), റിയാദ്, സൗദി അറേബ്യ (RUH), ടെൽ അവീവ്, ഇസ്രായേൽ (TLV) എന്നീ സർവീസുകളാണ് റദ്ദാക്കിയത്. വെസ്റ്റ് ഏഷ്യയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളുംഎയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനം – ബഹ്‌റൈൻ, അൽ ഉദൈദ് വ്യോമതാവളം – ഖത്തർ, അൽ ദഫ്ര വ്യോമതാവളം – യുഎഇ, അലി അൽ സലേം വ്യോമതാവളം – കുവൈറ്റ്, ക്യാമ്പ് അരിഫ്ജാൻ – കുവൈറ്റ്, അൽ അസദ് വ്യോമതാവളം – ഇറാഖ്, ഗൾഫിലെ പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളാണ് ഈ താവളങ്ങൾ, യുഎസ്, ഇസ്രായേൽ ആക്രമണങ്ങൾക്കെതിരായ ഇറാൻ പ്രതികാര നടപടികളുടെ ഭാഗമായി ഇവയെ ലക്ഷ്യം വയ്ക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട്.

Airindiacanceledflight

Next TV

Related Stories
കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടന്നു

Feb 28, 2026 09:51 PM

കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടന്നു

കണിച്ചാർ ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച...

Read More >>
ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം :  40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

Feb 28, 2026 08:16 PM

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം : 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം : 40 വിദ്യാർഥികൾ...

Read More >>
പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

Feb 28, 2026 05:55 PM

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര...

Read More >>
‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

Feb 28, 2026 03:38 PM

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം...

Read More >>
‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

Feb 28, 2026 03:28 PM

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി...

Read More >>
തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

Feb 28, 2026 03:15 PM

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍...

Read More >>
Top Stories