ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല
Mar 2, 2026 03:01 PM | By Remya Raveendran

തൃശ്ശൂർ :  മുൻ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും സിപിഐഎം മത്സരിപ്പിക്കില്ല. എംഎം മണിയ്ക്ക് പകരം കെ കെ ജയചന്ദ്രൻ ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകും. കുന്നംകുളത്ത് എ സി മൊയ്തീന് പകരക്കാരൻ ആരാണെന്നത് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയാകും. എം എം മണിയുടെ പേര് അടക്കം ഉള്‍പ്പെടുത്തിയാണ് ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും.

സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമികമായി ചർച്ചയ്ക്ക് ചേർന്നപ്പോഴാണ് എം എം മണിയെ വീണ്ടും ഉടുമ്പൻ ചോലയിൽ മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേത്യത്വത്തിന് മുന്നിൽ വെക്കാനായി തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ സംസ്ഥാന സെക്രെട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ എം എം മണിയ്ക്ക് സീറ്റ് നൽകുന്നതിൽ അനുകൂലമായൊരു നിലപാട് അല്ല ഉണ്ടായത്. മണിയുടെ പ്രായം അടക്കമുള്ള കാര്യങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നു. ഉടുമ്പൻചോല വിജയിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും പുതിയൊരു സ്ഥാനാർഥി തന്നെ മണ്ഡലത്തിൽ വരണമെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം, എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാകും.

Udumbanchola

Next TV

Related Stories
ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

Mar 2, 2026 09:28 PM

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ...

Read More >>
 ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

Mar 2, 2026 06:02 PM

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ...

Read More >>
തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം നാളെ

Mar 2, 2026 05:59 PM

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം നാളെ

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ കെട്ടിടോദ്ഘാടനം...

Read More >>
തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Mar 2, 2026 03:25 PM

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്...

Read More >>
പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Mar 2, 2026 03:17 PM

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര...

Read More >>
സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

Mar 2, 2026 03:08 PM

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം...

Read More >>
Top Stories










GCC News