പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി  നാളെ കൊച്ചിയിൽ
Mar 10, 2026 08:41 AM | By sukanya

കൊച്ചി: എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച (മാർച്ച് 11) കേരളത്തിൽ എത്തും. കൊച്ചിയിൽ എത്തുന്ന മോദി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ അരലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി നേതാക്കൾ അറിയിച്ചു.

ബുധനാഴ്ച രാവിലെ 11:30 ഓടെ പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ഹെലികോപ്ടർ മാർഗം മറൈൻ ഡ്രൈവിൽ എത്തുന്ന മോദി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. പിന്നീട് കലൂർ സ്റ്റേഡിയത്തിനുള്ളിലെ വേദിയിൽ കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യും. ഇതിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്കും ഒന്നരയ്ക്കും ഇടയിൽ എൻഡിഎ കൺവെൻഷനിലേക്ക് എത്തുമെന്നും എസ് സുരേഷ് വ്യക്തമാക്കി.

Narendramodi

Next TV

Related Stories
ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ

Mar 23, 2026 05:24 AM

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം...

Read More >>
യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Mar 23, 2026 05:20 AM

യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി...

Read More >>
എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്

Mar 23, 2026 05:13 AM

എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്

എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന്...

Read More >>
പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കും

Mar 23, 2026 05:07 AM

പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കും

പോസ്റ്റൽ ബാലറ്റ് അപേക്ഷ...

Read More >>
എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Mar 22, 2026 07:00 PM

എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി...

Read More >>
എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 22, 2026 06:24 PM

എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
Top Stories

News Roundup