കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്
Mar 16, 2026 02:02 PM | By Remya Raveendran

ചെന്നൈ :    കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു.41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ് വിജയ്യെ വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വീണ്ടും മൊഴി നല്‍കേണ്ടിവന്നാല്‍ സംസ്ഥാനത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് വിജയ് സിബിഐയോട് ആവശ്യപ്പെട്ടതാണ് വിവരം. തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച രാഷ്ട്രീയ പരിപാടികള്‍ ഉണ്ടെന്നും വിജയ് സിബിഐയെ അറിയിച്ചു.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ആറുമണിക്കൂറോളം ആണ് വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.കേസില്‍ ഇത് മൂന്നാം തവണയാണ് ടിവികെ പാര്‍ട്ടി അധ്യക്ഷന്‍ വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നത്.കേസില്‍ ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയോട് നാളെ ചോദ്യം ചെയ്യല്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ എന്‍ഡിഎയിലെത്തിക്കാന്‍ സിബിഐ ദൂതന്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഡിഎംകെ ഉന്നയിക്കുന്നുണ്ട്. ടിവികെ പാര്‍ട്ടി എന്‍ഡിഎ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങളും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാണ്.അടുത്ത മാസം പകുതിയോടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് വിവരം.

Karoorincident

Next TV

Related Stories
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

Mar 16, 2026 07:05 PM

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും.

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി...

Read More >>
അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ

Mar 16, 2026 05:34 PM

അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ

അനധികൃത പണമിടപാട് കേസിൽ കണ്ണൂർ DCC ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

Mar 16, 2026 03:28 PM

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക...

Read More >>
കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു

Mar 16, 2026 03:25 PM

കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ കത്തിനശിച്ചു

കണ്ടെയ്നർ ലോറിയിലുണ്ടായ തീപിടുത്തത്തിൽ കാർ...

Read More >>
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

Mar 16, 2026 03:14 PM

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി...

Read More >>
ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

Mar 16, 2026 02:57 PM

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി വിട്ടു

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി; KPCC ജനറൽ സെക്രട്ടറി പി ജെ ജോബ് പാർട്ടി...

Read More >>
Top Stories