കണ്ണൂർ ജില്ലയിൽ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ ജില്ലയിൽ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
Mar 24, 2026 10:32 AM | By sukanya

കണ്ണൂർ: കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നിരീക്ഷകരുടെ സാന്നിധ്യത്തിൽ വരണാധികാരികൾ നടത്തും. മാർച്ച് 26 വ്യാഴാഴ്ചയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയ്യതി. അതോടെ സ്ഥാനാർഥികളുടെ പൂർണമായ ചിത്രം തെളിയും.

പയ്യന്നൂർ-7, കല്ല്യാശ്ശേരി-9, തളിപ്പറമ്പ്-15, ഇരിക്കൂർ-7, അഴീക്കോട് 11, കണ്ണൂർ-11, ധർമ്മടം-9, തലശ്ശേരി 11, കൂത്തുപറമ്പ്-14, മട്ടന്നൂർ-9, പേരാവൂർ-14 എന്നിങ്ങനെയാണ് പത്രിക നൽകിയ സ്ഥാനാർഥികളുടെ എണ്ണം. കണ്ണൂർ നിയമസഭ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ ടി ഒ മോഹനൻ തിങ്കളാഴ്ച വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സി ബിജു മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ പയ്യന്നൂർ താലൂക്ക് ഓഫീസിൽ അസി. റിട്ടേണിങ്ങ് ഓഫീസർ ജി സുരേഷ് ബാബുവിനും അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം ചേലേരി ഡെപ്യൂട്ടി കളക്ടർ (എൽഎ) അനീഷിനും തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷിനും നാമനിർദേശ പത്രിക സമർപ്പിച്ചു. കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി വരണാധികാരി കെ.എൻ ബിന്ദു മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.

kannur

Next TV

Related Stories
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Mar 24, 2026 01:49 PM

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക...

Read More >>
കണ്ണൂരിൽ  വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ

Mar 24, 2026 12:37 PM

കണ്ണൂരിൽ വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ

കണ്ണൂരിൽ വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം...

Read More >>
സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

Mar 24, 2026 11:31 AM

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ...

Read More >>
കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

Mar 24, 2026 11:30 AM

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

Mar 24, 2026 10:58 AM

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

Mar 24, 2026 10:56 AM

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന്...

Read More >>
Top Stories

News Roundup