ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും :  മുഖ്യമന്ത്രി പിണറായി വിജയൻ
Mar 24, 2026 10:54 AM | By sukanya

തിരുവനന്തപുരം: ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മുൻഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നു. പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തത്. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ സര്‍ക്കാർ നിലപാട് കൃത്യമാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. എസ്ഐടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയനായ പത്മകുമാറിനെ ഉത്തരവാദിത്തങ്ങളിൽനിന്നും മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് കോൺഗ്രസാണ്. 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayivijayan

Next TV

Related Stories
കണ്ണൂരിൽ  വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ

Mar 24, 2026 12:37 PM

കണ്ണൂരിൽ വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ

കണ്ണൂരിൽ വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം...

Read More >>
സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

Mar 24, 2026 11:31 AM

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ...

Read More >>
കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

Mar 24, 2026 11:30 AM

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

Mar 24, 2026 10:58 AM

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി തള്ളി.

മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രീം കോടതി...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

Mar 24, 2026 10:56 AM

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കിയില്‍

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന്...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം

Mar 24, 2026 10:51 AM

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച്...

Read More >>
Top Stories

News Roundup