കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മാസം ഗർഭിണിയായിരുന്നു യുവതി. വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചു. നേഴ്സിങ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Body of unborn baby found in fridge of flat in Kodungallur





.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















