എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. അയോഗ്യനാക്കിയ സിംഗിൾ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല വിധി.
ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാരപരിധിവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളപ്പള്ളി അപ്പീൽ സമർപ്പിച്ചത്. അയോഗ്യത സ്വഭാവികം അല്ലേയെന്ന് കോടതി ചോദിച്ചു. അയോഗ്യതയുള്ള കാലയളവിൽ എടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധുത ഉണ്ടാവുമെന്നും കോടതി ആരാഞ്ഞു.
ഉത്തരവ് സ്റ്റേ ചെയ്തതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. കേസിൽ കോടതി എതിർ കക്ഷിക്കൾക്ക് നോട്ടീസ് അയച്ചു. കേസിൽ കോടതി ജൂൺ മാസത്തിൽ വാദം കേൾക്കും.
പ്രൊഫ. എം.കെ സാനു മാസ്റ്ററും, എസ്എൻഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്ചചന്ദ്രസേനനും നല്‍കിയ ഹര്‍ജിയിലായിരുന്നു വെള്ളാപ്പള്ളി ഉൾപ്പെടുന്ന ഭരണസമിതിയെ അയോഗ്യരാക്കി ജസ്റ്റിസ് ടി.ആർ രവി ഉത്തരവിട്ടത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നും, ജനറൽ സെക്രട്ടറി പദവിയിൽനിന്നും നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും എസ്എൻഡിപി യോഗത്തിൽ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Vellappally Natesan relieved over disqualification from SNDP General Secretary post





.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















