ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്

ഡി വൈ എഫ് ഐയുടേത് സമരാഭാസം,സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലുംതാമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ ; അഡ്വ. ടി ജെ ഐസക്
Mar 29, 2026 05:11 PM | By Remya Raveendran

കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഭവനപദ്ധതി നടപ്പിലാക്കിയെന്ന് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ഉദ്ഘാടനം. യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. അവിടെ ഒരാള്‍ക്ക് പോലും താമസിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അതിന്റെ ജാള്യത മറയ്ക്കാനാണ് ഡി വൈ എഫ് ഐയുടെ ഇപ്പോഴത്തെ സമരം. ഈ സമരത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യം കൂടെയുണ്ട്. ഞങ്ങളുടെ സ്ഥലത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും. ഇത്തരത്തില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കാന്‍ പോകുകയാണ്. പ്രവര്‍ത്തകരെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും ഒരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് ഈ സമരം. സര്‍ക്കാര്‍ ഭവനപദ്ധതിയും പാര്‍ട്ടിയുടെ ഭവനപദ്ധതിയും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് ഭവനപദ്ധതി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടിയാണ്. റേഷന്‍കാര്‍ഡിന്റെ പേരില്‍ വീട്ടുനമ്പറില്ലാത്തതിന്റെ പേരില്‍ മറ്റ് സാങ്കേതിക കാരണങ്ങളാല്‍ പുറത്തുപോയ ആളുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ഭവനപദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ കൈയ്യില്‍ ഇപ്പോഴും നൂറുകണക്കിന് അപേക്ഷകള്‍ പെന്റിംഗിലാണ്. ഈ അപേക്ഷകളെ സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. സര്‍ക്കാര്‍ ഭവനപദ്ധതിയെ സി പി എം പാര്‍ട്ടി പരിപാടിയായി മാറ്റി. പാര്‍ട്ടിഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് വ്യാഖാനിക്കുന്നത്. 774 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കിയത്. ആയിരം സ്‌ക്വയര്‍ഫീറ്റ് വീടിന് 30 ലക്ഷമെന്ന് ആദ്യം പറഞ്ഞു, പിന്നെയത് 20 ആക്കി, ഒടുവില്‍ 25 ആക്കി. ഈരാളുങ്കല്‍ സൊസൈറ്റി തീരുമാനിക്കുന്നതാണ് ഒരു വീടിന്റെ തുക എന്നതാണ് അവസ്ഥ. 25 ലക്ഷമാണെങ്കില്‍ 80.62 കോടി രൂപ മാത്രമാണ് ഇത്രയും വീടുകള്‍ക്ക് വരിക. സാസ്‌കി ഫണ്ട് അടക്കം 1653 കോടി രൂപ സര്‍ക്കാരിന്റെ കൈയ്യിലിരിക്കുമ്പോള്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിനായി തെരുവിലിറങ്ങിയപ്പോള്‍ അവരുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ പോലും ഇത്രയും പണമുണ്ടായിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതെല്ലാമാണ് വസ്തുതകള്‍. ഡി വൈ എഫ് ഐ ആദ്യം സമരം നടത്തേണ്ടത് ക്ലിഫ് ഹൗസിന് മുമ്പിലാണ്. കോണ്‍ഗ്രസ് ഭവനപദ്ധതിയെ ഇവര്‍ എന്തിനാണ് അധിഷേപിക്കുന്നത്. ഒരു ജീവകാരുണ്യപ്രവര്‍ത്തനമാണിത്. 120 കോടി രൂപയുടെ തട്ടിപ്പാണ് ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത്. ഡി വൈ എഫ് ഐക്ക് ഈ വിഷയത്തിലൊന്നും മിണ്ടാട്ടമില്ല. ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെങ്കില്‍ ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അത് തിരികെ വാങ്ങി നല്‍കാന്‍ നടപടി സ്വീകരിക്കുകയാണ് ഡി വൈ എഫ് ഐ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advtjaisak

Next TV

Related Stories
‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

Mar 29, 2026 03:28 PM

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

‘എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും;...

Read More >>
‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

Mar 29, 2026 02:54 PM

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി സതീശൻ

‘അഞ്ചുകൊല്ലം കൊണ്ട് UDF പണിത അത്രയും വീട് പോലും 10 കൊല്ലം കൊണ്ട് LDF സർക്കാർ പണിതില്ല’; വിഡി...

Read More >>
യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

Mar 29, 2026 02:40 PM

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്; മുഖ്യമന്ത്രി

യുഡിഎഫ് നുണയെ ആശ്രയിക്കുന്നു; എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാട്;...

Read More >>
ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

Mar 29, 2026 02:31 PM

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

ഡബിള്‍ പവറോടെ വിജയ്‌യുടെ കന്നിയങ്കം; പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും...

Read More >>
നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Mar 29, 2026 02:15 PM

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

നേമത്തെ വികസനസംവാദം: തീയതി തീരുമാനിക്കേണ്ടത് വി ശിവന്‍കുട്ടിയല്ലെന്ന് രാജീവ്...

Read More >>
അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

Mar 29, 2026 02:01 PM

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി...

Read More >>
Top Stories










News Roundup






GCC News