‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി
Mar 31, 2026 02:03 PM | By Remya Raveendran

കൊച്ചി: മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുപമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരു എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണെന്ന് അദേഹം പറഞ്ഞുപിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു പറഞ്ഞത്. അധികാരത്തിൽ വന്നപ്പോൾ ജനകീയ മുഖ്യമന്ത്രി ആയിരുന്നു. അധികാരം ഒഴിയാറാകുമ്പോൾ ജനങ്ങൾ വേഗം ഒഴിഞ്ഞു പോകണമെന്ന് പറയുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്ന് എകെ ആന്റണി പരിഹസിച്ചു.

കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി ഒറ്റയ്ക്ക് എത്ര സന്ദർശകരെ സ്വീകരിച്ചു. മുഖ്യമന്ത്രിയെ കാണാൻ ജനങ്ങൾ എത്തിയോയെന്ന് എകെ ആന്റണി ചോദിച്ചു. അദൃശ്യനായ മുഖ്യമന്ത്രി ആയിരുന്നു കഴിഞ്ഞ വർഷം പിണറായി വിജയൻ. സെക്രട്ടറിയേറ്റ് രാവണൻ കോട്ടയാക്കി മാറ്റിയെന്നും പി ആർ കൊണ്ട് മാത്രം ജനങ്ങൾ അറിഞ്ഞ മുഖ്യമന്ത്രി ആയി പിണറായി മാറിയെന്നും അദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ കാണാൻ മടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദേഹം വിമർശിച്ചു.മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മതി യു ഡി എഫിന് വോട്ടു അധികം കിട്ടാൻ. മൂന്നാം പിണറായി സർക്കാർ ഇടതു പ്രവർത്തകർക്ക് പോലും ഞെട്ടലാണ്. പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ലെന്ന് എകെ ആൻ്റണി പറഞ്ഞു.‌ കേരത്തിൽ ചെറുപ്പക്കാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. തൊഴിൽ ഇല്ലായ്മ കാരണം ‌‌കേരളം വിട്ടു പോകാൻ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗതികേടിലാണ് കേരളമെന്ന് എകെ ആന്റണി പറഞ്ഞു.

Akantony

Next TV

Related Stories
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Mar 31, 2026 02:57 PM

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

Mar 31, 2026 02:43 PM

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ്...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

Mar 31, 2026 02:12 PM

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ...

Read More >>
Top Stories

News Roundup