മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ
Apr 1, 2026 11:57 AM | By sukanya

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അമ്പലപ്പുഴ, കുട്ടനാട്, അരൂർ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിമർശനം ഉന്നയിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ വെല്ലുവിളിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിൽ, സുധാകരന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി എങ്ങനെ നേരിടുമെന്നത് അണികൾക്കിടയിലും വലിയ ചർച്ചയാണ്.

സുധാകരന്റെ തട്ടകമായ അമ്പലപ്പുഴയിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ വെല്ലുവിളികൾക്ക് മുഖ്യമന്ത്രി ചുട്ട മറുപടി നൽകുമോ അതോ തന്ത്രപരമായ മൗനം പാലിക്കുമോ എന്നത് കണ്ടറിയണം. കായംകുളത്തെയും അരൂരിലെയും പ്രസംഗങ്ങളിലും സമാനമായ രാഷ്ട്രീയ സൂചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

alappuzha

Next TV

Related Stories
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Apr 1, 2026 03:52 PM

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ...

Read More >>
ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Apr 1, 2026 03:26 PM

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

Apr 1, 2026 02:19 PM

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം...

Read More >>
Top Stories

News Roundup