കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വച്ച് വിഷു, ഈസ്റ്റർ ഖാദി മേള പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ വി ഷിബു സോമൻ നമ്പ്യാർക്ക് ആദ്യ വില്പന നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ,അസിസ്റ്റന്റ് രജിസ്ട്രാർ കെ അനിൽ,വില്ലജ് ഇൻഡസ്ട്രിസ് ഓഫീസർ കെ വി ഫാറൂഖ്, ജൂനിയർ സൂപ്രണ്ട് മുഹമ്മദ് ബഷീർ, പി. പി.ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതുതായി നിർമ്മിച്ച സിൽക്ക് ചുരിദാർ ടോപ്പുകൾ, ടി എൻ ആർ സിൽക്ക് സാരി, പയ്യന്നൂർ പട്ട് സാരി, ഡാക്ക മസ്‌ളീൻ ഷർട്ട് പീസുകൾ, ചൂരൽ ഉൽപ്പന്നങ്ങൾ,സമ്മർ കൂ ൾ ഷർട്ടുകൾ എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.മേള ഏപ്രിൽ 14ന് സമാപിക്കും. മേളയിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% ഗവൺമെന്റ് റിബേറ്റ് ലഭിക്കുന്നതാണ്.
Eastervishughathifest




































