കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു
Apr 8, 2026 03:05 PM | By Remya Raveendran

ഡൽഹി:    കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു. 94ാം വയസില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്‌കാരം വൈകിട്ട് 5 മണിക്ക് നിസാമുദീനില്‍ നടക്കും.

1930 ജനുവരി ഒന്നിന് ഉത്തര്‍ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു മുഹ്സിന കിദ്വായിയുടെ ജനനം.1977-ല്‍ ആണ് മീററ്റില്‍നിന്ന് ലോക്സഭാംഗമാകുന്നത്.1982ലാണ് മൊഹ്സിന കേന്ദ്രമന്ത്രിയാകുന്നത്.ഇന്ദിരാഗാന്ധി,രാജീവ്ഗാന്ധി സര്‍ക്കാരുകളില്‍ ഉപരിതല ഗതാഗതം,ആരോഗ്യ_കുടുംബക്ഷേമം ,ഗ്രാമവികസനം തുടങ്ങിയപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യ്തു.മികച്ച കേന്ദ്രമന്ത്രിയെന്ന ഖ്യാതി നേടിയ വനിതാ നേതാവ് കൂടിയാണ് മുഹ്സിനാ കിദ്വായ്. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു മൊഹ്‌സിന.ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്,എഐസിസി ജനറല്‍ സെക്രട്ടറി,സിഡബ്ല്യുസി, സിഇസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ കെ.കരുണാകരനെ തിരികെകൊണ്ടുവരുന്നത് മുഹ്‌സിനാ കിദ്വായിക്ക് കേരളത്തിന്റെ സംഘടനാ ചുമതല ഉണ്ടായിരുന്ന കാലത്താണ്.ലോയിഡ് മെട്രോ ആശുപത്രിയില്‍ വച്ചായിരുന്നു മുഹ്‌സിനയുടെ അന്ത്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു.

Muhsinakidvay

Next TV

Related Stories
രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല

Apr 8, 2026 08:10 PM

രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല

രഞ്ജിത്തിന് വോട്ട് ചെയ്യാൻ...

Read More >>
വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 8, 2026 05:13 PM

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 04:30 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

Apr 8, 2026 03:48 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ്...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 03:20 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Apr 8, 2026 02:38 PM

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍...

Read More >>
Top Stories

News Roundup