മുംബൈ :ഇന്ന് തിരെഞ്ഞെടുപ്പ് നടക്കുന്ന ആസാമിലും കേരളത്തിലും ഭരണമാറ്റം പ്രതീക്ഷിച്ച് കോൺഗ്രസ്. പുതുചേരിയിൽ സാധ്യതകൾ കണക്കുക്കൂട്ടുകയാണ് കോൺഗ്രസ്.
ആസാമിൽ 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയത് 43.7% വോട്ടായിരുന്നു. 44.5% വോട്ട് നേടിയ ബിജെപി 75 സീറ്റ് നേടി അധികാരത്തിലെത്തി.
കേരളത്തിൽ 2021ൽ 41 സീറ്റ് മാത്രം നേടിയ കോൺഗ്രസ് നയിക്കുന്ന യു ഡി എഫിന് 39.5% വോട്ട് മാത്രമേ നേടാനായുള്ളൂ. 45.4% വോട്ട് നേടിയ സിപിഎം നയിക്കുന്ന എൽ ഡി എഫ് 99 സീറ്റോടെ അധികാരത്തിലെത്തി.
30 അംഗ പുതുചേ രി നിയമസഭയിൽ 2021 ൽ കോൺഗ്രസിന് എട്ട് സീറ്റ് മാത്രമാണു ണ്ടായിരുന്നത്.എൻ ഡി എ 12 സീറ്റ് നേടി.
ആസാമിലും കേരളത്തിലും മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിമാരുടെ അഹങ്കാരം നിറഞ്ഞ ധാർഷ്യട്യവും,
ഭരണ മുന്നണികളിലെ വിമത ശല്യവും ജനങ്ങളിൽ സർക്കാർ വിരുദ്ധ തരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
2024 ൽ നടന്ന പാർലമെന്റ് തി രഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും ഉണ്ടാക്കിയ നേട്ടവും 2025ൽ കേരളത്തിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നേട്ടവും നിയമസഭ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ.
ജനാധിപത്യ- ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ രാഹുൽഗാന്ധി നടത്തുന്ന ശ്രമങ്ങൾക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കോൺഗ്രസ് ഗ്യാ രണ്ടികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
ഈ മാസം അവസാനം നടക്കുന്ന ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാന കക്ഷിതല്ല എന്നതിനാൽ ആസാം കേരള തി രെഞ്ഞെടുപ്പുകളിൽ ആണ് കോൺഗ്രസ്സിന്റെ ശ്രദ്ധ.
Mumbai

















.jpeg)






















