ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Apr 10, 2026 10:12 AM | By sukanya

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി."


Kochi

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

Apr 10, 2026 12:15 PM

ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

ശ്രീകണ്ഠാപുരത്ത് എം ഡി എം എ...

Read More >>
തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി:  ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Apr 10, 2026 11:40 AM

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ...

Read More >>
ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ  വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ

Apr 10, 2026 11:36 AM

ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ

ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ...

Read More >>
സ്വർണവില വീണ്ടും ഉയർന്നു

Apr 10, 2026 11:31 AM

സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു...

Read More >>
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 11:25 AM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

Apr 10, 2026 11:12 AM

ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും....

Read More >>
Top Stories










News Roundup