മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍

മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍
Apr 11, 2026 06:27 AM | By sukanya

വത്തിക്കാൻ സിറ്റി: പ്രഥമ ആഫ്രിക്കൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത തിങ്കളാഴ്ച യാത്ര പുറപ്പെടും.

ലോകം മുഴുവന് ഉറ്റുനോക്കുന്ന അള്ജീരിയയിലേക്കുള്ള സന്ദര്ശനത്തോടെയാണ് മാർപാപ്പയുടെ ആഫ്രിക്കന് പര്യടനം ആരംഭിക്കുന്നത്.

23 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കും. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി 11 നഗരങ്ങള്‍ സന്ദർശിക്കുന്ന മാർപാപ്പ ഇവിടങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കും.

വിവിധ വേദികളിലായി 25 പ്രഭാഷണങ്ങള്‍ നടത്തും. ഭരണനേതൃത്വങ്ങളുമായി കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായും മെത്രാന്മാരും വൈദികരുമായും വിശ്വാസികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ടാകും. അള്‍ജീരിയയില്‍ മതാന്തര സംവാദത്തിലും കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളില്‍ സമാധാന സമ്മേളനങ്ങളിലും മാർപാപ്പ പങ്കെടുക്കും. മൂന്നു ദിവസത്തെ അള്‍ജീരിയൻ സന്ദർശനത്തിനായി തിങ്കളാഴ്ച തലസ്ഥാനമായ അള്‍ജിയേഴ്സില്‍ എത്തുന്ന മാർപാപ്പ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബ്ബൂണുമായി കൂടിക്കാഴ്ച നടത്തും.

ലോകത്തിലെതന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ അള്‍ജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് മാർപാപ്പ സന്ദർശിക്കും. മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശം ഈ സന്ദർശനത്തിലൂടെ നല്‍കാനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയ ഒരു മാര്പാപ്പ സന്ദര്ശിക്കുന്നത്. മതസംവാദത്തിനേക്കാള് ഉപരിയായി മാനുഷിക കൂട്ടായ്മയ്ക്കായിരിക്കും മാർപാപ്പ യാത്രയില് പ്രാധാന്യം നല്കുകയെന്ന് അള്ജിയേഴ്സ് ആര്ച്ച്‌ബിഷപ് കര്ദിനാള് ജീന് പോള് വെസ്കോ പറഞ്ഞു.

Marpappa

Next TV

Related Stories
ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

Apr 11, 2026 08:50 AM

ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച്...

Read More >>
ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍

Apr 11, 2026 06:23 AM

ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍

ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി...

Read More >>
ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Apr 11, 2026 06:18 AM

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം...

Read More >>
​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

Apr 11, 2026 06:12 AM

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...

Read More >>
കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

Apr 10, 2026 07:24 PM

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച...

Read More >>
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

Apr 10, 2026 05:15 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ...

Read More >>
Top Stories

News Roundup

Entertainment News