തിരുവനന്തപുരം : കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നതിനിടെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 13 വയസ്സുകാരനാണ് സൂര്യാഘാതമേറ്റത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചസമയത്ത് സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹാസ്വാസ്ഥ്യം ശ്രദ്ധയിൽപ്പെട്ടത്. പുറംഭാഗത്തും തോളിലുമാണ് പൊള്ളലേറ്റത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടാനില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
13-year-old suffers sunstroke in Kanhangad




.jpeg)





.jpeg)


.jpeg)
.jpeg)





















