കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിതിൻ എന്ന വിദ്യാർത്ഥി മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ റാം എന്ന അധ്യാപകനെ പോലെതന്നെ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളിൽ ഭാഗമായ സമാനമായ കുറ്റം ചെയ്ത മറ്റൊരു അധ്യാപകനെ കൂടി പുറത്താക്കി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുലിന്റെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിനെ കണ്ടു സംസാരിച്ചു. വിഷയത്തിൽ ഉൾപ്പെട്ട അധ്യാപകനെ പുറത്താക്കി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം കെ.എസ്.യു ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ക്യാമ്പസിൽ കെ.എസ്.യുവിന്റെ യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സ്.യു നേതാക്കളായ ഹരികൃഷ്ണൻ പാളാട്, അർജുൻ ചാലാട്, വൈഷ്ണവ് മലപ്പിലായി, ആദിൽ പാച്ചപ്പൊയ്ക, മൃദുൽ മുഴപ്പാല എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
kannur


.jpeg)



.jpeg)

.jpeg)



.jpeg)


.jpeg)
.jpeg)




















