മലപ്പുറം : ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമപുരം പോലീസ് പിടികൂടി. മലപ്പുറം കൂട്ടില്‍ മങ്കട പൂക്കാട്ടില്‍ അബ്ദുള്‍ റഷീദ് (40) ആണ് പോലീസ് പിടിയിലായത്. രാമപുരം മരങ്ങാട് സ്വദേശി വെട്ടിക്കാട്ടിങ്കല് ഷിന്റോ പി. ജോസിന്റെ 46,38,907 രൂപയോളമാണ് പ്രതി തട്ടിയെടുത്തത്.
ഷെയര്‍ മാര്‍ക്കറ്റ് ട്രെയ്ഡിംഗില് കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ നല്ല തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്കി പല തവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് ഷിന്റോ രാമപുരം പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ റഷീദിന് ആലത്തൂര്‍ സ്റ്റേഷനിലും തമിഴ്നാട്ടിലെ സേലം പോലീസ് സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. ആലത്തൂരിലെ കേസില്‍ 55 ലക്ഷത്തോളം രൂപയും സേലത്ത് 10 കോടി രൂപയോളവുമാണ് ഇയാള്‍ തട്ടിയെടുത്തത്.
ഇരകളെ ഫോണില്‍ വിളിച്ച് തന്ത്രപരമായി സംസാരിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അബ്ദുള്‍ റഷീദ് പണം തട്ടുന്നത്. കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്, പാലാ ഡിവൈ എസ്പി കെ. സദന് എന്നിവരുടെ നിര്‍ദേശാനുസരണം രാമപുരം പോലീസ് അന്വേഷണം ഊര്ജിതമാക്കുയായിരുന്നു. എസ്എച്ച്ഒ കെ. ദീപക്ക്, എഎസ്ഐ മനീഷ്, സിപിഓമാരായ വിഷ്ണു, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലത്തൂരില്‍ വച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Malappuram

.jpeg)
.jpeg)

.jpeg)
.jpeg)


.jpeg)

.jpeg)

.jpeg)























