പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ
Apr 20, 2026 02:17 PM | By Remya Raveendran

തൃശ്ശൂർ :  കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു.വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.അതേസമയം, കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

Snakebite

Next TV

Related Stories
കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 20, 2026 04:16 PM

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില...

Read More >>
തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

Apr 20, 2026 03:37 PM

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി...

Read More >>
സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

Apr 20, 2026 03:26 PM

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ...

Read More >>
നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

Apr 20, 2026 03:14 PM

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം...

Read More >>
നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

Apr 20, 2026 02:51 PM

നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച്...

Read More >>
സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

Apr 20, 2026 02:48 PM

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന...

Read More >>
Top Stories

News Roundup