ഉഷ്ണ തരംഗം എങ്ങനെ നേരിടാം; നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ഉഷ്ണ തരംഗം എങ്ങനെ നേരിടാം; നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
Apr 24, 2026 08:27 PM | By sukanya

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകൾക്കും യോഗം രൂപം നൽകും. സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് 'സെൽഫ് ലോക്ക്ഡൗൺ' പാലിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Pinarayi vijjayan

Next TV

Related Stories
മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

Apr 24, 2026 06:44 PM

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 04:55 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

Apr 24, 2026 04:44 PM

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം...

Read More >>
പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

Apr 24, 2026 04:35 PM

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ...

Read More >>
വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

Apr 24, 2026 03:45 PM

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ...

Read More >>
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

Apr 24, 2026 03:24 PM

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍...

Read More >>
Top Stories

News Roundup