‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
Apr 29, 2026 02:09 PM | By Remya Raveendran

എറണാകുളം: വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ഇന്നലെ എറണാകുളം ജില്ലയിൽ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു.

ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

അതേസമയം കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി കോൺഗ്രസ് പ്രവർത്തകൻ. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു.കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ ചിഹ്നം ആക്കിയതെന്ന് അനിൽകുമാർ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് തുലാഭാരം അദ്ദേഹം നേർന്നത്. കെ സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേർന്നത്.



Vdsatheesansflexboard

Next TV

Related Stories
വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

Apr 29, 2026 04:56 PM

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം...

Read More >>
നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

Apr 29, 2026 04:16 PM

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി...

Read More >>
‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി ഒ.മോഹനൻ

Apr 29, 2026 03:20 PM

‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി ഒ.മോഹനൻ

‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി...

Read More >>
ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

Apr 29, 2026 02:39 PM

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന്...

Read More >>
മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Apr 29, 2026 02:31 PM

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ...

Read More >>
ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 02:19 PM

ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup