നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി
Apr 29, 2026 04:16 PM | By Remya Raveendran

കണ്ണൂര്‍ :  അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ നിതിന്‍ രാജിന്റെ മരണത്തില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസ് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാല്‍, ഇത് മുന്‍കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. ബസുകള്‍ തടയുന്നതും, കടകള്‍ അടപ്പിക്കുന്നതും, റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ മുന്‍കൂട്ടി അറിഞ്ഞു റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാന്‍ സംഭവ സമയം മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല.

ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്തു ഗുരുതര വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളജ്, ആര്‍സിസിയിലേക്കുമുള്ള രോഗികള്‍, വിഐടി എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ വഴിയില്‍ കുടുങ്ങി. DHRM അടക്കമുള്ള സംഘടനകളുടെ മുന്നൊരുക്കം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.



Nithinrajcasetocrimebranch

Next TV

Related Stories
വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

Apr 29, 2026 04:56 PM

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

വോട്ടെണ്ണൽ: രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം...

Read More >>
‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി ഒ.മോഹനൻ

Apr 29, 2026 03:20 PM

‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി ഒ.മോഹനൻ

‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി...

Read More >>
ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

Apr 29, 2026 02:39 PM

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന്...

Read More >>
മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Apr 29, 2026 02:31 PM

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ...

Read More >>
ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 02:19 PM

ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ്...

Read More >>
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

Apr 29, 2026 02:09 PM

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ...

Read More >>
Top Stories