‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ
May 6, 2026 03:23 PM | By Remya Raveendran

തിരുവനന്തപുരം :   മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല യോഗ്യനെന്ന് ജി സുകുമാരൻ നായർ. തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. താക്കോൽ സ്ഥാനം പോലെയുള്ള കാര്യത്തിൽ എൻഎസ്എസ് പ്രസ്താവനകൾ ഉണ്ടാകില്ല. അന്ന് ആ പ്രസ്താവന നടത്തിയത് പ്രത്യേക സാഹചര്യത്തിൽ. ചിലർ സമുദായപരമായ ആവശ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് എതിർത്തത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സീനിയർ നേതാക്കൾ വന്നാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരു മുഖ്യമന്ത്രിയായാലും അതിനൊരു മാനദണ്ഡം ഉണ്ടാകണം. ജനങ്ങൾ വോട്ട് ചെയ്ത് സർക്കാർ ആണ് അധികാരത്തിൽ വന്നിരിക്കുന്നത്. ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയണം. ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. അല്ലാതെ കോൺഗ്രസ്സുകാരുടെ വോട്ടുകൊണ്ട് മാത്രമല്ല വിജയിച്ചത്.വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു. യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം ജനം മാറ്റം ആഗ്രഹിച്ചു. കഴിവുള്ളവർ മുഖ്യമന്ത്രിയാവട്ടെ. സതീശൻ മുഖ്യമന്ത്രിയാവണോ എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെ. ഇപ്പോഴും സമദൂര നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനങ്ങൾ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് NSS ആരുടെയും പേര് പറയില്ല. അനുഭവ സമ്പത്തുള്ളവർ വരണമെന്നാഗ്രം. പത്തനാപുറത്തും സമദൂര നിലപാട്. ഭരണമാറ്റം ആവശ്യമായിരുന്നു, എൻഎസ്എസിന് അർഹമായത് കിട്ടുമെന്നാണ് കരുതുന്നത്.

വെള്ളാപള്ളിയെ LDF കരുതി നിൽക്കണമായിരുന്നു. മുഖ്യമന്ത്രി ആരായാലും ഞങ്ങൾക്ക് വിരോധമില്ല. പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നൽകിയില്ല. കഴിഞ്ഞ പ്രാവശ്യവും ഭരണമാറ്റം വേണമെന്ന് ഞാൻ പറഞ്ഞു. എന്ന് എല്ലാവരും കൂടി എന്നെ കളിയാക്കി. അർഹമായത് മാത്രമാണ് എക്കാലവും സർക്കാരുകളോട് NSS ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൂടതൽ പേരെ വിജയിപ്പിച്ചത് BJP യുടെ നേട്ടമായി കാണുന്നു. മുഖ്യമന്ത്രി ചർച്ചകൾ നീണ്ടു പോകാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലത്. NSS മായുള്ള പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Gsukumarannayar

Next TV

Related Stories
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

May 6, 2026 03:08 PM

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ...

Read More >>
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

May 6, 2026 02:55 PM

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ...

Read More >>
തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

May 6, 2026 02:21 PM

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും...

Read More >>
Top Stories

News Roundup