‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്
May 9, 2026 02:23 PM | By Remya Raveendran

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഘടകകക്ഷികളുടെ അഭിപ്രായം മാണിക്കാതെയാണ് തീരുമാനം വരുന്നതെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും. പൊതുവികാരം കണക്കിലെടുക്കണമെന്ന നിലപാടിൽ ഉറച്ച് ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകൾ വരാനുള്ളതാണെന്ന് ഓർക്കണം. ജനത്തെ മാനിച്ചില്ലെങ്കിൽ തിരിച്ചടി ഉറപ്പ്. ഹൈക്കമാൻഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.വി ഡി സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി.ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും ലീ​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെ ​ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീ​ഗ്. എന്നാൽ ലീ​ഗിനെ ​ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺ​ഗ്രസ് മുന്നോട്ട് പോയാൽ ലീ​ഗ് കടുത്ത നിലപാ‌ട് എടുക്കുമെന്ന് ലീ​ഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ലീ​ഗിന്റെ രണ്ടു യോ​ഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്.കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീ​​ഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശൻ്റെ മതേതര നിലപാടുകൾ കോൺ​ഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീ​ഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീ​ഗ് നേതാക്കളും പങ്കെ‌ടുത്തിരുന്നു. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്ന നിലപാടും പ്രാദേശിക നേതാക്കൾ പറയുന്നു.

Muslimleague

Next TV

Related Stories
ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

May 9, 2026 04:04 PM

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

May 9, 2026 03:03 PM

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ...

Read More >>
വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

May 9, 2026 02:42 PM

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 02:35 PM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
പാഡ് ഫ്രീ ക്യാമ്പസ് ;  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

May 9, 2026 02:27 PM

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്...

Read More >>
നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

May 9, 2026 02:03 PM

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, നിർണായക കൂടിക്കാഴ്ച വൈകുന്നേരം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടനെന്ന് സണ്ണി...

Read More >>
Top Stories

News Roundup

Entertainment News