‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല
May 16, 2026 01:48 PM | By Remya Raveendran

തിരുവനന്തപുരം :    ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തി വി ഡി സതീശൻ. വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയുടെ വീട്ടിൽ എത്തി. അൻവർ സാദത്ത് മന്ത്രിസഭയിൽ വേണം. തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിലും വിട്ടുവീഴ്ചയില്ല. ഐസി ബാലകൃഷ്ണനെയും മന്ത്രിയാക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ തീരുമാനമാക്കാം എന്ന് ചെന്നിത്തലയ്ക്ക് നേതൃത്വം ഉറപ്പ് നൽകി.അതേസമയം കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമന്‍ഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവർണർക്ക് കൈമാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോൺമെന്റ് ഹൗസിലെത്തി. കോൺഗ്രസ് മന്ത്രി ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ്‌ മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും.11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക. അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീ​ഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദേശം കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെയ്ക്കും.നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്.

Content Highlight: Rameshchennithala

Next TV

Related Stories
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

Jun 23, 2026 01:59 PM

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി...

Read More >>
സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; വിദ്യാർത്ഥി മ​രി​ച്ചു

Jun 23, 2026 12:35 PM

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; വിദ്യാർത്ഥി മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; പ​തി​നാ​ലു​കാ​ര​ൻ...

Read More >>
കൂട്ടുപുഴയിൽ  9 ഗ്രാം എംഡിഎംഎ യുമായി  പടിയൂർ സ്വദേശി പിടിയിൽ

Jun 23, 2026 11:52 AM

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ 9 ഗ്രാം എംഡിഎംഎ യുമായി പടിയൂർ സ്വദേശി പിടിയിൽ...

Read More >>
വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Jun 23, 2026 11:41 AM

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍...

Read More >>
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

Jun 23, 2026 10:59 AM

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച്...

Read More >>
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി;  3 വിദ്യാർത്ഥികൾ മരിച്ചു

Jun 23, 2026 10:50 AM

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 വിദ്യാർത്ഥികൾ മരിച്ചു...

Read More >>
Top Stories

News Roundup