പയ്യന്നൂർ : പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്‌സ് വാർഷിക ജനറൽ ബോഡി യോഗം ശ്രീവൽസം ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ചേംബർ പ്രസിഡണ്ട് കെ യു വിജയകുമാറിൻ്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ടഘാടനം ചെയ്തു. ചേമ്പർ വർക്കിങ് പ്രസിഡണ്ട് വി പി സുമിത്രൻ സ്വാഗതം പറഞ്ഞു. ജന. സെക്രട്ടറി വി നന്ദകുമാർ റിപ്പോർട്ടും ട്രഷറർ എം കെ ബഷീർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. സംഘടനാപരമായ ചർച്ചയിൽ കെ ബാബുരാജ്, ടി പി മുഹമ്മദ് കുഞ്ഞി കെ ഖലീൽ, പി രാജീവൻ, രവി സുവർണ്ണൻ, കെ വി നന്ദിനി, ഗീത രമേശൻ, എം കെ അനൂപ്, സായ് കിഷോർ, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഉത്തരകേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ രാജധാനി എക്‌സ്പ്രസ്സ്, വന്ദേഭാരത് എക്‌സ്പ്രസ്സ് . വാരാന്ത്യത്തിൽ ഓടുന്ന 15 ഓളം തീവണ്ടികൾ, മാഗ്ലൂർ രാമേശ്വരം എക്‌സ്പ്രസ്സ് തുടങ്ങി മുഴുവൻ വണ്ടികൾക്കും പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ യോഗ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ നേവൽ ബേസ് ആയ ഏഴിമല നേവൽ അക്കാദമി കണ്ണൂർ മെഡിക്കൽ കോളേജ് പെരിങ്ങോം സി ആർ പി ഓഫീസ് എന്നിവയെല്ലാം ആശ്രയിക്കുന്ന ഏക റെയിൽവേ സ്റ്റേഷനായ പയ്യന്നൂർ ഏറെ പ്രധാനപ്പെട്ട പ്രദേശമാണ്.വർദ്ധിച്ചുവരുന്ന പയ്യന്നൂരിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് പയ്യന്നൂർ പോലീസ് ട്രാഫിക്ക് യൂണിറ്റ് രൂപീകരിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളിലും സഹകരണ സ്ഥാപങ്ങളിൽ നിന്നും നിർലോപമായി നടത്തുന്ന പാഠപുസ്‌തകങ്ങൾ പഠനോപകാരണങ്ങൾ യൂണിഫോമുകൾ തുടങ്ങിയവ വ്യാപാരം ചെയ്യുന്ന രീതി അവസാനിപ്പിച്ച് വ്യാപാരം വ്യാപാരികൾക്ക് മാത്രം നിജപ്പെടുത്തണമെന്നു യോഗം സർക്കാറിനോടാവശ്യപ്പെട്ടു.മരണപ്പെട്ട ടി ആശ്രയ പദ്ധതിയിൽ മരണാന്തര സഹായമായി 10 ലക്ഷം രൂപ തങ്കത്തിന്റെ കുടുംബത്തിനും ചികിത്സാസഹായമായി 1 ലക്ഷം രൂപ പി വി സുശീലക്കും ജില്ലാ ട്രഷറർ എം പി തിലകൻ വിതരണം ചെയ്‌തു. ചേംബറിൻ്റെ അടുത്ത രണ്ടുവർഷത്തെ ഭാരവാഹികളായി കെ യു വിജയകുമാർ പ്രസിഡണ്ടായും വി നന്ദകുമാർ സെക്രട്ടറിയായും എ വി ശ്രീധരൻ പി രാജീവൻ എന്നിവർ ഓഡിറ്റർ മാരായും ഏകകണ്ഠമായി തെരഞ്ഞെടുത്തു. ആശ്രയ കൺവീനർ അനിൽ ചത്രഞ്ജലി നന്ദി പറഞ്ഞു.
Payyannurchemberofcommerce


.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
























