കണ്ണൂർ : ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന പാലിയേറ്റീവ് കെയര്‍ നഴ്സിനെ നിയമിക്കുന്നു.
യോഗ്യതകൾ:
1. ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി (എ.എന്‍.എം) കോഴ്സ് /ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ ശേഷം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്സ് / സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സിംഗ് (സി.സി.സി.പി.എ.എന്‍) കോഴ്സ്.
2. ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ബി.എസ്.സി നഴ്സിംഗ് കോഴ്സ് പാസായതിനൊപ്പം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗ്(ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ മെയ് 20ന് ഉച്ച രണ്ടു മണിക്ക് ചൊക്ലി ഗ്രാമപഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2330522.
Appointment





.jpeg)

.jpeg)



.jpeg)
.jpeg)

.jpeg)
























