എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
May 22, 2026 02:56 PM | By Remya Raveendran

കൊച്ചി : എബോള വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവടങ്ങളിൽ എബോള വൈറസ് രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പടരുന്ന എബോളയുടെ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.എബോള വൈറസ് വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്ന ഒരു രോഗമല്ല.  രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, മലമൂത്രങ്ങൾ, ഛർദ്ദി, ഉമിനീർ, വിയർപ്പ് തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. എബോള ബാധിച്ച ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ മാത്രമേ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുകയുള്ളൂ. വൈറസ് ബാധിച്ച വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം.

Embolaviarus

Next TV

Related Stories
സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം :പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല

May 22, 2026 07:20 PM

സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം :പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല

സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ...

Read More >>
'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; എംഎൽഎ വി കുഞ്ഞികൃഷ്ണൻ

May 22, 2026 04:40 PM

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; എംഎൽഎ വി കുഞ്ഞികൃഷ്ണൻ

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; എംഎൽ എ വി...

Read More >>
'ഓപ്പറേഷൻ ഗജമുക്തി' നാലാം ദിവസവും വിജയകരമായി മുന്നോട്ട്

May 22, 2026 03:31 PM

'ഓപ്പറേഷൻ ഗജമുക്തി' നാലാം ദിവസവും വിജയകരമായി മുന്നോട്ട്

'ഓപ്പറേഷൻ ഗജമുക്തി' നാലാം ദിവസവും വിജയകരമായി...

Read More >>
സെക്‌സ് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ ബിലാൽ,നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

May 22, 2026 03:12 PM

സെക്‌സ് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ ബിലാൽ,നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

സെക്‌സ് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ ബിലാൽ,നിരവധി യുവതികളെ വിദേശത്ത് എത്തിച്ചു; കൊച്ചി സിറ്റി പൊലീസ്...

Read More >>
കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

May 22, 2026 02:46 PM

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ...

Read More >>
‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

May 22, 2026 02:29 PM

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം...

Read More >>
Top Stories

News Roundup

Entertainment News