ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
May 27, 2026 09:16 AM | By sukanya

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിങ്കളാഴ്ച അർദ്ധരാത്രി 12.15നാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. അർദ്ധരാത്രി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പത്തൊൻപത് കാരി അവിവാഹിതയാണ്. ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചു

Content Highlight: Harippad

Next TV

Related Stories
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

May 27, 2026 07:52 PM

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, കേന്ദ്ര ആരോ​ഗ്യ...

Read More >>
കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

May 27, 2026 06:00 PM

കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു

കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ...

Read More >>
 പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം

May 27, 2026 03:07 PM

പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം

പ്രതിക്ഷേധം വ്യാപകം; തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ...

Read More >>
ഇഡി റെയ്ഡ്: തലസ്ഥാനത്ത് പ്രതിഷേധം

May 27, 2026 11:18 AM

ഇഡി റെയ്ഡ്: തലസ്ഥാനത്ത് പ്രതിഷേധം

ഇഡി റെയ്ഡ്: തലസ്ഥാനത്ത്...

Read More >>
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള

May 27, 2026 10:06 AM

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍...

Read More >>
എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

May 27, 2026 10:00 AM

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി...

Read More >>
Top Stories










Entertainment News