ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു, ഭരണസമിതി അടിയന്തരയോഗം ചേരും
May 28, 2026 01:39 PM | By Remya Raveendran

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ മോഷണം പോയതിൽ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോർട്ടിന് പിന്നാലെ നാളെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം ചേരും. കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കള്ളൻ കപ്പലിൽ തന്നെയോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.സംസ്ഥാന ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിലാണ് മോഷണ വിവരങ്ങൾ. കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്. അതെ സമയം കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.വാർത്ത പുറത്തുവന്നതിന് പിന്നാലെ ദേവസ്വം മന്ത്രി കെ. മുരളീധരനും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളിൽ നിന്ന് വിശദീകരണം തേടിയിരുന്നു. തുടർന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ക്ഷേത്രത്തിൽ കർശന സുരക്ഷയുണ്ടെന്നും ആർക്കും ഒന്നും കടത്താനാകില്ലെന്നും ഭരണസമിതി അവകാശപ്പെടുന്നു. കാണാതായെന്ന് പറയുന്ന വൈരനാമയും സ്വർണ്ണവും ക്ഷേത്രത്തിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു പറയാൻ എക്സിക്യൂട്ടീവ് ഓഫീസറോ മറ്റ് ജനപ്രതിനിധികളോ തയ്യാറായിട്ടില്ല.

Content Highlight: Srepadpanabhitemble

Next TV

Related Stories
ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ

May 28, 2026 08:13 PM

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​താ​ക്ക​ൾ

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം...

Read More >>
ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ റിമാൻഡിൽ

May 28, 2026 04:00 PM

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ റിമാൻഡിൽ

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

May 28, 2026 03:45 PM

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക്...

Read More >>
അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

May 28, 2026 02:54 PM

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര...

Read More >>
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026 02:41 PM

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

Read More >>
ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

May 28, 2026 02:29 PM

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി...

Read More >>
Top Stories

News Roundup

News from Regional Network