കണ്ണൂർ : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തെയും ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെയും ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്തുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡുകളെന്നും നേതാക്കൾ ആരോപിച്ചു.
തിരുവനന്തപുരത്ത് സംഭവിച്ചത് ഒരു അക്രമമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്നാണ് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞത്. അവിടെയുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു.
Content Highlight: Kannur






































