കൂത്ത്പറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി.അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനംസി. സദാനന്ദൻ മാസ്റ്റർ എം. പി നിർവഹിച്ചു.കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലർ കെ. രമിത അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻസേവാ സന്ദേശം നൽകി.സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ, രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകൻ മാസ്റ്റർ, സേവാഭാരതി വിഭാഗ് സംഘടന സെക്രട്ടറി ടി.സുബീഷ്, എൻ സൂരജ്,അഡ്വ. രാജേഷ് ഖന്ന, സി. ഗംഗാധരൻ മാസ്റ്റർ, പ്രീഷ സുഹാസ്, കെ സനീഷ് എന്നിവർ സംസാരിച്ചു.മെയ് 29 മുതൽ ജൂൺ 20 വരെയാണ് രാവിലെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കും രാത്രിയും അന്നദാനവും തീർത്ഥാടകർക്ക് നൽകും .അന്നദാന കേന്ദ്രത്തിൽ ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഇത് നാലാം വർഷമാണ് തീർത്ഥാടകർക്ക് അന്നദാനം നൽകുന്നത്.
Content Highlight: Sevabharathi






































