തൃണമൂൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂൽ കോൺഗ്രസ് വിമതരെ കടുത്ത ഭാഷയിൽ വിമർശിച്ച സുസ്മിത ദേവിൽ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് നൽകിയ സുസ്മിതാദേവ് , പാർട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനർജിക്ക് കത്ത് നൽകി. തൊട്ടുപിന്നാലെ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടൻ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ് സൂചന.
-
Content Highlight: mpsusmithadev




































