കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിച്ചു

കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിച്ചു
Jun 13, 2026 02:12 PM | By Remya Raveendran

കാസര്‍ഗോഡ് : മേല്‍പറമ്പില്‍ 16കാരി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ 25കാരി സ്‌നേഹ മെര്‍ലിന്‍ ഒരു വര്‍ഷത്തോളം മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് വിവരമാണ് പെണ്‍കുട്ടിയുടെ മൊഴിയിലൂടെ പുറത്തുവരുന്നത്.ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയാണ് താന്‍ നേരിട്ട പീഡന വിവരം പറയുന്നത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ലഹരി കേസില്‍ പെണ്‍കുട്ടിയുടെ അമ്മ കണ്ണൂര്‍ സബ്ജയില്‍ കഴിഞ്ഞിരുന്നു. സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസില്‍ സ്‌നേഹ മെര്‍ലിനും ഈ സമയം ജയിലില്‍ ഉണ്ടായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം സ്‌നേഹ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയുടെ മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. ഈ സമയത്താണ് പലതവണയായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 16കാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പോക്‌സോ ചുമത്തി ജയിലിലാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് പിന്നീട് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. കഴിഞ്ഞ പെരുന്നാള്‍ ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി ചേച്ചിയോടും തനിക്ക് നേരെ ഉണ്ടായ അതിക്രമ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതി സ്‌നേഹ മെര്‍ലിനെ ഇനിയും പിടികൂടാന്‍ ആയിട്ടില്ല. സ്‌നേഹക്കെതിരെ നേരത്തെ രണ്ട് പോക്‌സോ കേസുകളും ഒരാളെ മര്‍ദ്ദിച്ചതിനും കേസുണ്ട്.

Content Highlight: Kasargodpocsocase

Next TV

Related Stories
തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 13, 2026 04:29 PM

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം...

Read More >>
മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

Jun 13, 2026 03:41 PM

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം...

Read More >>
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Jun 13, 2026 03:13 PM

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

Jun 13, 2026 02:34 PM

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ...

Read More >>
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

Jun 13, 2026 02:23 PM

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 01:53 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
Top Stories

News Roundup