സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ
Jun 14, 2026 08:48 AM | By sukanya

തിരുവനന്തപുരം ::ദേശീയ സെൻസസിന്റെ ഭാ​ഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് ജൂൺ 16ന് തുടക്ക‌മാവും. ഉദ്യോ​ഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം പരമാവധിപ്പേർ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ട‍‌ർ പി വിഷ്ണുരാജ് പറഞ്ഞു.

ഉദ്യോ​ഗസ്ഥരുടെ ജോലി‍ഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്ര​ദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.

ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോ​ഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തെര‍ഞ്ഞെടുക്കുകയും ചെയ്യാം.


*സെൽഫ് എന്യൂമറേഷൻ എങ്ങിനെ ചെയ്യാം*


https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ​ഗൃഹനാഥന്റെയോ ​ഗൃഹനാഥയുടെയോ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരു മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ​ഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം.

വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുട‍ർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.

ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോ​ഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റ‍ർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്.

വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമ‍ർപ്പിക്കാം.

വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇം​ഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും.

ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോ​ഗസ്ഥ‍ർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥര്‍ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമേ വിവരങ്ങൾ ഡാറ്റബേസിലേക്ക് പോവുകയുള്ളൂ.

സെൻസസിനായി ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതിന് നിയമപരമായ പിൻബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങൾ ഉപയോ​ഗിച്ച് സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ പൂർണമായും സുരക്ഷിതവുമാണ്.

.

Content Highlight: Thiruvananthapuram

Next TV

Related Stories
‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

Jun 14, 2026 04:19 PM

‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന്...

Read More >>
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; മുഖ്യമന്ത്രി

Jun 14, 2026 04:07 PM

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; മുഖ്യമന്ത്രി

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം;...

Read More >>
മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

Jun 14, 2026 03:09 PM

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ...

Read More >>
വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

Jun 14, 2026 02:54 PM

വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന്...

Read More >>
അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 02:33 PM

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന്...

Read More >>
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു

Jun 14, 2026 02:17 PM

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍...

Read More >>
Top Stories










News Roundup






Entertainment News