കണ്ണൂർ: പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനം അവതരിപ്പിക്കുന്ന നാല്പത്തി ഒന്ന് നാൾ നീണ്ടു നില്ക്കുന്ന സംഗീത പരിപാടിക്ക് വീണ്ടും പയ്യന്നൂർ വേദിയാവുന്നു. ഇരുപത്തി ഒന്നാമത് തുരീയം സംഗീതോത്സവത്തിന് ജൂൺ 16 ന് തിരി തെളിയും. പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സംഗീതോത്സവംവൈകുന്നേരം ആറു മണിക്ക് മുൻകേരള - ബിഹാർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടി പത്മനാഭൻ , മഹാ മണ്ഢലേശ്വർ, സ്വാമി ആനന്ദവനം ഭാരതി ,കെ വി മധുസൂദനൻ , അഡ്വ:സരിൻ ശശി, മീര വിജയ് തുടങ്ങിയവർ സംബന്ധിക്കും. വിവിധ ദിവസങ്ങളിലായി ഹിന്ദുസ്ഥാനി - മോഹനവീണപത്മഭൂഷൺ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്,നെന്മാറ സഹോദരങ്ങളുടെ നാദസ്വര കച്ചേരി,അക്ക രൈ സഹോദരിമാരുടെവായ്പാട്ട് , പണ്ഡിറ്റ് റിതേഷ് മിശ്ര, പണ്ഡിറ്റ് രജനീഷ് മിശ്രയുടെ ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയവ അരങ്ങേറും. സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കുമെന്നുംവാർത്താ സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി , ടി എം ജയകൃഷ്ണൻ ഡോ:അസീം, ഡോ: എം കെ സുരേഷ്ബാബു, അജിത് കുമാർ എന്നിവരും പങ്കെടുത്തു.
Content Highlight: Thureeyammusic
















.jpg)






















