‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്

‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
Jun 20, 2026 02:16 PM | By Remya Raveendran

തിരുവനന്തപുരം :    വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചത്. അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മദ്യം സുലഭമായി മാറും. പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കും. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണ്.മദ്യം വ്യാപകമായി ഒഴുക്കി, സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കുകയാണ്. എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം. കർണാടക മദ്യ ലോബിയാണ് ഇതിന്റെ പിന്നിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിന് അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സംബന്ധിച്ച് വലിയ സഹായം കൂടിയായിരുന്നു.എന്നാൽ യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോ​ഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോ​ഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യം കൂടിയായിരുന്നു ഈ നികുതിയളവ്.വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രിയാണ് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടം ഈ നികുതി ഇളവിലൂ‌ടെ വരുത്തിയിരിക്കുന്നത്.മദ്യത്തിന് എതിരായി വലിയ പ്രസം​ഗം നട‌ത്തിയവരാണ് ഇപ്പോൾ മദ്യം സുലഭമാക്കുന്നത്. ഇതിനെയാണ് നാട്ടിൽ മദ്യം ഒഴുക്കുക എന്ന് പറയുന്നതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. കേരളത്തിന് ഇത്രയും വലിയ വരുമാന നഷ്ടം വരുത്തിയതിന് പിന്നാലെ കൊടുക്കൽ വാങ്ങൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Content Highlight: Mbrajesh

Next TV

Related Stories
കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

Jun 20, 2026 06:53 PM

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച...

Read More >>
കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

Jun 20, 2026 05:41 PM

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം അവസാനിച്ചു

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകളുടെ ദിവസങ്ങൾ; സ്ത്രീ പ്രവേശനം...

Read More >>
‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

Jun 20, 2026 05:22 PM

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം...

Read More >>
പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jun 20, 2026 03:19 PM

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

Jun 20, 2026 03:08 PM

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന്...

Read More >>
‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ

Jun 20, 2026 02:50 PM

‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി ഗോവിന്ദൻ

‘കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതര പ്രതിസന്ധിയിൽ, നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വിപരീത ദിശയിലാണ് സർക്കാർ സഞ്ചാരം’; എം വി...

Read More >>
Top Stories

News Roundup

Entertainment News