കേളകം: വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എക്സലൻസ് അവാർഡ് 2026 വിതരണച്ചടങ്ങ് കേരള വൈദ്യുതി, പരിസ്ഥിതി പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, ഗവേഷണം, അക്കാദമിക മികവ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നതിലൂടെ സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരക്കാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, പഞ്ചായത്ത് സെക്രട്ടറി പി മായ സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ സലാം, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ, മൈഥിലി രമണൻ, ബിനു ഏടാൻ, ജെയ്മോൻ കൊച്ചറക്കൽ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് ജോസഫ്, കെ.പി. ഷാജി, ജോസഫ് പാമ്പാടി, യൂസഫ് എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വ്യക്തികളെയും, പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെയും പ്രത്യേകമായി ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ അക്കാദമിക മികവിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസ് അവാർഡ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടി ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
Content Highlight: Kelakom







.jpeg)





.jpeg)
.jpeg)


.jpeg)




















