സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്
Jun 21, 2026 02:10 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.രാജ്യത്ത് ഇടവപ്പാതി (മൺസൂൺ) വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂൺ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ – തെക്കൻ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമെ, ലക്ഷദ്വീപിൽ ജൂൺ 21-ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Content Highlight: Rainalert

Next TV

Related Stories
ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

Jun 21, 2026 04:31 PM

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി...

Read More >>
കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

Jun 21, 2026 03:24 PM

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ...

Read More >>
ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

Jun 21, 2026 03:13 PM

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം...

Read More >>
വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

Jun 21, 2026 02:41 PM

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും...

Read More >>
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

Jun 21, 2026 02:22 PM

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന്...

Read More >>
കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

Jun 21, 2026 01:57 PM

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍...

Read More >>
Top Stories