തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ജുലൈ ആറിന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.
വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. ഫോൺ: 0497 2702080.
Content Highlight: appoinment



.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.png)






















